Saturday, September 21, 2024
Saudi ArabiaTop Stories

റിയാദിൽ കാർ സർവീസ് സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി മരിച്ചു

റിയാദിൽ കാർ സർവീസ് സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിൽ പെട്ട് മലയാളി മരിച്ചു.

തിരുവനന്തപുരം മണ്ണാകോണം സ്വദേശി റോബർട്ട് ജോൺ(52) ആണ് മരിച്ചത്.

സനാ ഇയയിലെ സർവീസ് സ്റ്റേഷനുകളിലൊന്നിൽ ഇന്ന് പുലർച്ചെയാണ് തീപ്പിടിത്തം ഉണ്ടായത്.

തീപ്പിടിത്തം ഉണ്ടായ സമയത്ത് 18 ജീവനക്കാർ സ്റ്റേഷനിലുണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.

നല്ല ഉറക്കത്തിലായിരുന്ന റോബർട്ടിനെ വിളിച്ചുണർത്തിയായിരുന്നു സഹപ്രവർത്തകർ പുറത്തേക്ക് ഓടിയത് എന്നാണ് വിവരം.

നേരത്തെ സൗദിയിലുണ്ടായിരുന്ന ഇദ്ദേഹം ഒരു മാസം മുംബായിരുന്നു പുതിയ വിസയിൽ റിയാദിലെത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്