ഉംറ പെർമിറ്റുകൾ വീണ്ടും ലഭ്യമായിത്തുടങ്ങി
ജിദ്ദ: സൗദിയിലുള്ളവർക്ക് ഇഅ്തമർനാ, തവക്കൽനാ ആപുകൾ വഴി ഉംറ പെർമിറ്റുകൾ ഇഷ്യു ചെയ്യൽ പുനരാരംഭിച്ചു.
ഇന്നലെ മുതൽ ആണ് ജൂലൈ 30 (മുഹറം 1) മുതൽ ഉള്ള ഡേറ്റുകളിലേക്കുള്ള പെർമിറ്റുകൾ ലഭ്യമായിത്തുടങ്ങിയത്. ജൂലൈ 30 മുതൽ ഉംറ പുനരാരംഭിക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
അർദ്ധ രാത്രി 12 മണി മുതൽ രണ്ട് മണിക്കൂർ വീതമുള്ള 12 ബാച്ചുകളായാണ് ഉംറക്കുള്ള സമയ ക്രമീകരണം.
ഉം റക്ക് പുറമേ മദീനയിൽ റൗളാ ശരീഫ് പ്രവേശനത്തിനും മാത്രമേ നിലവിൽ പെർമിറ്റ് ആവശ്യമുള്ളൂ.
ഇരു ഹറം മസ്ജിദുകളിൽ ആരാധനകൾക്കായി പ്രവേശിക്കാനും, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയോട് സലാം പറയാനും പെർമിറ്റ് വേണ്ട.
ഹാജിമാരുടെ സൗകര്യം മാനിച്ച് കഴിഞ്ഞ ജൂൺ 23 മുതലായിരുന്നു താൽക്കാലികമായി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa