Sunday, September 22, 2024
Saudi ArabiaTop Stories

അബഹയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; സൗദിയിലെ അഞ്ച് പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം: വീഡിയോ

സൗദിയിലെ അസീർ പ്രവിശ്യയിലെ പല ഭാഗങ്ങളിലും ശക്തമായ മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടു.

അബ് ഹ, മജാരിദ, തനൂമ, നമാസ്, രിജാൽ അൽ മഅ്, മഹായിൽ, ഖമീസ് മുഷൈത് തുടങ്ങി  വിവിധ ഏരിയകളിൽ മഴ ലഭിച്ചു.

അതേ സമയം മക്ക, ജിസാൻ, അസീർ, അൽബാഹ, നജ്രാൻ, എന്നീ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആളുകൾ ജാഗ്രത പാലിക്കണമെന്നും താഴ് വരകളിൽ നിന്നും തോടുകളിൽ നിന്നും അകലം പാലിക്കണമെന്നും സിവിൽ ഡിഫൻസ് പ്രത്യേകം ഓർമ്മപ്പെടുത്തി.

അബഹയിൽ പെയ്ത മഴയിൽ ബനീ മാലിക് ഗ്രാമം വെള്ളത്തിനടിയിലായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഷെയർ ചെയ്തിരുന്നു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്