Sunday, September 22, 2024
Saudi ArabiaTop StoriesWorld

എം ബി എസ്‌ ഏഥൻസിൽ;ദ്വിരാഷ്ട്ര പര്യടനം ആരംഭിച്ചു

സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം ഗ്രീസും ഫ്രാൻസും സന്ദർശിക്കാൻ പുറപ്പെട്ട കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ എഥൻസിലെത്തി.

ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കിരീടാവകാശിയെ ഗ്രീക്ക് ഉപപ്രധാനമന്ത്രി പെക്രമെനോസ് സ്വീകരിച്ചു.

ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിലെ പ്രധാനമന്ത്രിയുടെ ആസ്ഥാനമായ മാക്സിമോസ് കൊട്ടാരത്തിലേക്ക് കിരീടാവകാശി പോകുകയും, അവിടെ അദ്ദേഹം ഗ്രീക്ക് പ്രധാനമന്ത്രിയുമായി സംസാരിക്കുകയും ചെയ്തു.

ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്യുന്നതിനും പൊതുവായ താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ സന്ദർശനം വഴി വെക്കും എന്നാണ്‌ പ്രതീക്ഷ.

കിരീടാവകാശിയെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഊർജ, കായിക, വിദേശകാര്യ, സാംസ്‌കാരിക വാണിജ്യ മന്ത്രിമാർ, ഇൻഫർമേഷൻ, ഇൻവെസ്റ്റ്‌മെന്റ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയുടെ ചുമതലയുള്ള മന്ത്രിമാർ ഉൾപ്പെടെയുള്ള നിരവധി ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്