Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദയിൽ അനധികൃത ആഭരണ നിർമ്മാണ ശാലയിൽ റെയ്ഡ്; വീഡിയോ

ജിദ്ദ: അനധികൃതമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണ ശാലയിൽ അധികൃതർ പരിശോധന നടത്തി.

താമസ സ്ഥലത്ത് നടത്തിയിരുന്ന ആഭരണ നിർമ്മാണ ശാലയിൽ 49 നിയമ ലംഘകരായ വിദേശികളായിരുന്നു ജോലി ചെയ്തിരുന്നത്.

വിദേശികൾ താമസിക്കുന്ന വില്ല കഴിഞ്ഞ 3 മാസമായി വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നിരിക്ഷണത്തിലായിരുന്നു.

2 മില്യൻ റിയാൽ മൂല്യം വരുന്ന ആഭരണങ്ങൾ ആയിരുന്നു നിയമ ലംഘകർ നിർമ്മിച്ചിരുന്നത്. പരിശോധനയിൽ 7 കിലോഗ്രാം സ്വർണ്ണം കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

താമസ സ്ഥലത്ത് നടത്തിയ അനധികൃത ആഭരണ നിർമ്മാണ ശാല റെയ്ഡ് നടത്തുന്ന വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്