അബ്ദുറഹ്മാൻ ബിൻ നാസിർ രാജകുമാരൻ അന്തരിച്ചു
പ്രമുഖ സൗദി രാജകുടുംബാംഗം അബ്ദുറഹ്മാൻ ബിൻ നാസിർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ. അന്തരിച്ചു.
രാജകുമാരന്റെ മകൻ അബ്ദുൽ ഇലാഹ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ ആണ് ട്വിറ്ററിൽ മരണ വാർത്ത അറിയിച്ചത്.
“അല്ലാഹുവിന്റെ വിധിയിലും തീരുമാനത്തിലും വിശ്വസിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ഒരു ഹൃദയത്തോടെ, എന്റെ പ്രിയപ്പെട്ട പിതാവിന്റെ വേർപാടിൽ ഞാൻ അനുശോചിക്കുന്നു. ഇന്ന് രാവിലെ അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് നീങ്ങിയ പിതാവിനെ അവന്റെ വലിയ കാരുണ്യത്താൽ അനുഗ്രഹിക്കാനും പ്രായശ്ചിത്തം നല്കാനും, പദവികളിൽ ഉയർച്ച നൽകാനും, അവന്റെ വിശാലമായ സ്വർഗീയാരാമത്തിൽ പ്രവേശിപ്പിക്കുവാനും സർവ്വശക്തനായ അല്ലാഹുവിനോട് ഞാൻ പ്രാർഥിക്കുന്നു. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ”.-രാജകുമാരൻ കുറിച്ചു.
രാജകുമാരന്റെ മരണത്തിൽ മറ്റു സൗദി രാജകുടുംബാംഗങ്ങളും അനുശോചനം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q