ഷാർജയിലും ഫുജൈറയിലും മഴക്കെടുതികളിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട 870 പേരെ രക്ഷപ്പെടുത്തി
ഷാർജ, ഫുജൈറ എമിറേറ്റുകളിൽ മഴയും പേമാരിയും ബാധിച്ചവരിൽ നിന്ന് 870 പേരെ പ്രത്യേക സംഘം രക്ഷപ്പെടുത്തിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള തയ്യാറെടുപ്പിലും സന്നദ്ധതയിലും ശാസ്ത്രീയവും പ്രായോഗികവുമായ പദ്ധതികൾ അനുസരിച്ച് റെസ്ക്യു ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
ദുരിതത്തിലായ 1900 പേരെ താമസിപ്പിക്കാനായി 20 ഹോട്ടലുകളുമായി ധാരണയായിട്ടുണ്ട്.
വീടുകളിൽ കുടുങ്ങിയവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ഫുജൈറയിലെ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa