Friday, November 15, 2024
Saudi ArabiaTop Stories

ബുധനാഴ്ച വരെ സൗദിയുടെ ഈ പ്രവിശ്യകളിൽ മഴയും വെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: ശനിയാഴ്ച മുതൽ അടുത്ത ബുധനാഴ്ച വരെ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴക്കുള്ള സാധ്യത തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ജിസാൻ, നജ്‌റാൻ, അസീർ, അൽ ബഹ എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നതായും അതേ സമയത്ത് തന്നെ മക്ക അൽ മുകറമയിലും മിതമായ മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

ശർഖിയ, റിയാദ്, ഖസീം, ഹായിൽ മേഖലകളിൽ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നേരിയ തോതിലും ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.

പേമാരിക്കൊപ്പം, ആലിപ്പഴ വർഷവും, അതി ശക്തമായ പ്രവാഹങ്ങളും ഉയർന്ന പൊടിയും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്