അയ്മൻ സവാഹിരി കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ യുഎസ് സേന നടത്തിയ റെയ്ഡിൽ അൽ-ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അൽ-സവാഹിരിയെ ലക്ഷ്യമിട്ടുള്ള ആക്രമണം യുഎസ് ഇന്റലിജൻസ് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഡ്രോൺ ഉപയോഗിച്ചാണ് നടത്തിയത്.
ശനിയാഴ്ച പുലർച്ചെയാണ് ആക്രമണം നാടത്തിയതെന്നും സവാഹിരിയുടെ ബന്ധുക്കൾക്കോ മറ്റു പൊതു ജനങ്ങൾക്കോ അപകടം സംഭവിച്ചിട്ടില്ലെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവിച്ചു.
സവാഹിരി കൊല്ലപ്പെട്ടതായ യു എസ് പ്രസിഡന്റിന്റെ പ്രസ്താവനയെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.
സൗദി പൗരന്മാരടക്കം നിരവധി സാധാരണക്കാർ കൊല്ലപ്പെടാൻ കാരണമായ വിവിധ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു സവാഹിരിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa