കരിപ്പൂരിലിറങ്ങിയ പ്രവാസിക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു
യു എ ഇയിൽ നിന്ന് കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രവാസിക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജ്ജാണിക്കാര്യം അറിയിച്ചത്. 30 കാരനായ യുവാവ് ചികിത്സയിലാണുള്ളത്.
ഇക്കഴിഞ്ഞ 27 നായിരുന്നു യുവാവ് കരിപ്പൂരിലെത്തിയത്. യുവാവുമായി അടുത്ത സംബർക്കത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിലാണ്.
കേരളത്തിൽ ആകെ മങ്കി പോക്സ് സ്ഥിരീകരിച്ചത് 5 പേർക്കാണ്. ഇതിൽ ഒരാൾ മരിച്ചു. ഒരു രോഗി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആകുകയും ബാക്കിയുള്ളവർ സുഖം പ്രാപിക്കുകയും ചെയ്ത് വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa