കഅബക്ക് ചുറ്റുമുള്ള സംരക്ഷണ വേലി നീക്കാൻ അനുമതി
മക്ക: ഇരു ഹറം കാര്യ വകുപ്പ് മേധാവി ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ-സുദൈസ്, ഉംറ സീസണിന്റെ തുടക്കത്തോട് അനുബന്ധിച്ച് കഅബയ്ക്ക് ചുറ്റുമുള്ള സംരക്ഷണ വേലി നീക്കുന്നതിന് ഉന്നതാനുമതി ലഭിച്ചതായി പ്രഖ്യാപിച്ചു.
ആത്മീയ അന്തരീക്ഷത്തിൽ വിശ്വാസികൾക്ക് ആചാരങ്ങളും ആരാധനകളും സുഗമമാക്കുന്നതിലും അതിഥികളോടുള്ള ഭരണനേതൃത്വത്തിന്റെ താത്പര്യവും ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നുണ്ട്.
തീർഥാടകരെ സ്വീകരിക്കുന്നതിനും അവർക്ക് എല്ലാ സേവനങ്ങൾ നൽകുന്നതിനുമായി ഗ്രാൻഡ് മോസ്‌കിൽ പ്രവർത്തിക്കുന്ന എല്ലാ മേഖലകളുമായും ബന്ധപ്പെട്ട് പ്രസിഡൻസി പ്രവർത്തിക്കുന്നുണ്ടെന്നും രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനും കിരീടാവകാശിക്കും അവർ നൽകുന്ന പരിചരണത്തിനും ശ്രദ്ധയ്ക്കും നന്ദി അറിയിക്കുന്നതായും ശൈഖ് സുദൈസ് പറഞ്ഞു.
ഈ വർഷത്തെ ഉംറ സീസണിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തീർഥാടകർ പുണ്യഭൂമിയിലെത്തുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa