സൗദിയിൽ ഒരു വർഷത്തിനകം റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന ചാനൽ വാർത്ത മന്ത്രാലയം തള്ളി
സൗദി അറേബ്യയിൽ ഒരു വർഷത്തിനകം റോഡ് ടോൾ ഏർപ്പെടുത്തുമെന്ന അൽ അറബിയ ചാനലിന്റെ റിപ്പോർട്ട് ഗതാഗത മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നിഷേധിച്ചു.
വാർത്ത പുറത്ത് വിട്ട ചാനൽ ഏതെങ്കിലും ഔദ്യോഗിക സോഴ്സുകളെ ആധാരമാക്കിയല്ല റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത് എന്ന രീതിയിൽ ആയിരുന്നു അൽ അറബിയ ചാനൽ വാർത്ത പുറത്ത് വിട്ടത്.
പണമടക്കാതെ ഉപയോഗിക്കാൻ സാധിക്കുന്ന സെക്കൻഡറി റോഡുകൾ ഉള്ള മെയിൻ റോഡുകൾക്ക് ഒരു വർഷം കൊണ്ട് ടോൾ ഏർപ്പെടുത്തും എന്നായിരുന്നു ചാനൽ റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa