റിയാദ് ആപ്പിൾ വിമൻസ് ഡെവലപ്പർ അക്കാദമിയിലെ ആദ്യ ബാച്ച് പുറത്തിറങ്ങി
റിയാദ് : ആപ്പിൾ വിമൻസ് ഡെവലപ്പർ അക്കാദമി 103 വനിതാ ട്രെയിനികളുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് ആഘോഷിച്ചു.
സൗദി അറേബ്യയും ആപ്പിൾ ഡെവലപ്പർ അക്കാദമിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി 2021 ജൂണിൽ ആരംഭിച്ച അക്കാദമിയിൽ നിന്ന് ബിരുദം നേടുന്ന ആദ്യ ബാച്ചാണിത്.
ആപ്പിളിന്റെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ ആപ്പിളിന്റെ ഏക ഡെവലപ്പർ അക്കാദമിയാണ് റിയാദിലെ ആപ്പിൾ വിമൻസ് ഡെവലപ്പർ അക്കാഡമി, ആപ്പിളിന്റെ ലോകത്തിലെ ആദ്യത്തെ വനിതകൾ മാത്രമുള്ള അക്കാദമിയുമാണിത്.
ഒമ്പത് മാസത്തോളം നീണ്ട കോഴ്സിനൊടുവിലാണ് അക്കാദമിയിൽ നിന്നുള്ള 103 വനിതാ ട്രെയിനികൾക്ക് ബിരുദം ലഭിച്ചത്, 88 ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി അവർ 720-ലധികം പരിശീലന മണിക്കൂറുകൾ ചെലവഴിച്ചു
അക്കാദമിയിൽ ചേരാൻ ആപേക്ഷിച്ച സ്ത്രീകളുടെ എണ്ണം ഒന്നും രണ്ടും പ്രോഗ്രാമുകൾക്കുള്ള രജിസ്ട്രേഷൻ കാലയളവിൽ 45,000-ലധികം എത്തിയിരുന്നു.
19 നും 63 നും ഇടയിൽ പ്രായമുള്ള 118 വിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽ നിന്നുള്ള 40 രാജ്യങ്ങളിൽ നിന്നുള്ളവരാണ് അപേക്ഷകർ.
ആപ്ലിക്കേഷൻ ഇക്കോണമിയിലും സ്റ്റാർട്ടപ്പുകളിലും ഒരു തലമുറ വനിതാ സംരംഭകരെ സൃഷ്ടിക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. അക്കാദമിക് പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും https://developeracademy.tuwaiq.edu.sa/apply/academy/എന്ന ലിങ്ക് വഴി രജിസ്ട്രേഷനു അപേക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
