തിങ്കൾ മുതൽ വെള്ളി വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരും
തിങ്കളാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കുള്ള സാധ്യതകൾ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
അസീർ, അൽ ബഹ, നജ്‌റാൻ, ജസാൻ, മക്ക, മദീന, ഹായിൽ, തബൂക്ക് എന്നീ പ്രവിശ്യകളിൽ മിതമായതോ കനത്തതോ ആയ മഴയും സജീവമായ കാറ്റും അനുഭവപ്പെടും. ഇത് ശക്തമായ വെള്ളപ്പാച്ചിലിനും കാരണമായേക്കും.
റിയാദ്, അൽ-ഖസിം മേഖലകളുടെ പടിഞ്ഞാറൻ ഭാഗങ്ങൾ, കൂടാതെ വടക്കൻ അതിർത്തിയുടെ ചില ഭാഗങ്ങളിലും അൽ-ജൗഫ് മേഖലകളിലും ഇടത്തരം മുതൽ കനത്ത മഴ വരെ വ്യാപിച്ചേക്കും.
ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതിന്റെയും വെളളം കൂടുന്ന സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കേണ്ടതിന്റെ ആവശ്യകതയും സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
