തൊഴിലാളികളുടെ വിശ്രമ ഏരിയകളിൽ ലഭ്യമായിരിക്കേണ്ട ഘടകങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം
തൊഴിലാളികൾക്ക് വിശ്രമ സ്ഥലങ്ങളിൽ ലഭ്യമായിരിക്കേണ്ട അനുയോജ്യമായ ഘടകങ്ങൾ ഏതെല്ലാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ശരിയായ വിശ്രമ സ്ഥലങ്ങളിൽ ആവശ്യത്തിന് റിഫ്രഷ്മെന്റുകളും ദ്രാവകവും, വായുസഞ്ചാരവും സ്ഥലത്തിനു തണുപ്പും ഉണ്ടായിരിക്കണം.
അതോടൊപ്പം തൊഴിലാളികൾക്ക് അവബോധം നൽകുകയും മാർഗ്ഗനിർദ്ദേശ ലഘുലേഖകൾ ലഭ്യമാക്കുകയും വായുവിന്റെ താപനിലയും ഹ്യുമിഡിറ്റിയും ആനുകാലികമായി പരിശോധിച്ചുറപ്പ് വരുത്തുകയും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്പേസ് ഒരുക്കുകയും വേണം.
തൊഴിലാളികളുടെ ജോലി ഷിഫ്റ്റുകളായി വിഭജിക്കാനും തണുത്ത വെള്ളവും ലഘുഭക്ഷണവും നൽകാനും തൊഴിലാളികളെ അപകടസാധ്യത മനസ്സിലാക്കുന്നതിനും പ്രതിരോധ നടപടികൾക്കുമായി പരിശീലിപ്പിക്കുന്നതിനും ജോലിസ്ഥലത്ത് ആവശ്യമായ പ്രഥമശുശ്രൂഷ സൗകര്യം ഒരുക്കുന്നതിനും രാത്രിയിൽ വേണ്ടത്ര ഉറങ്ങാൻ നിർദ്ദേശം നൽകുന്നതിനും മന്ത്രാലയം ഉപദേശിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
