Sunday, September 22, 2024
Saudi ArabiaTop Stories

മുഹമ്മദ്‌ ആൽ മുഹ്യി അൽ ഖ ഹ്താനി അന്തരിച്ചു

ദമാം: സൗദിയിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ മുഹമ്മദ് ആൽ മുഹ്യി അൽ-ഖഹ്താനി രോഗ ബാധിതനായതിനെത്തുടർന്ന് മരിച്ചു,

ഏറെ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അൽ-ഇഖ്ബാരിയ, സൗദിയ ചാനലുകളിൽ  പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ കഴിഞ്ഞ ഹജ്ജ് സീസണിലെ കവറേജ് ഉൾപ്പെടെ നിരവധി സുപ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഭാഗമാകുകയും ചെയ്തിരുന്നു.

റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ,മറ്റു മാധ്യമ പ്രവർത്തകർ,  ട്വീറ്റർമാർ തുടങ്ങി വിവിധ തുറകളിലുള്ളവർ അൽ-ഖഹ്താനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഇന്ന് ഉച്ചയ്ക്ക് (ബുധൻ) ദമാമിലെ അൽ-ഫുർഖാൻ മസ്ജിദിൽ മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്