ഏത് തരം വിസയിൽ സൗദിയിലെത്തുന്നവർക്കും ഉംറ നിർവ്വഹിക്കാം
സൗദിക്ക് പുറത്ത് നിന്ന് ഉംറ നിർവ്വഹിക്കാനായി.വരാൻ ഉദ്ദേശിക്കുന്നവർക്ക് സന്തോഷമേകുന്ന വർത്തയുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ ശംസ്.
ടൂറിസ്റ്റ്, കൊമേഴ്സ്യൽ, വർക്ക് വിസ തുടങ്ങി ഏത് തരം വിസ കൈയിലുള്ളവർക്കും ഇനി ഉംറ നിർവ്വഹിക്കാൻ അനുമതിയുണ്ടെന്നാണ് അബ്ദുറഹ്മാൻ ശംസ് അറിയിച്ചത്.
ഉംറ നിർവ്വഹിക്കാനുദ്ദേശിക്കുന്നവർ ഇ അതമർനാ ആപ് വഴിയുള്ള നടപടിക്രമങ്ങൾ മാത്രം പൂർത്തിയാക്കിയാൽ മതി.
2030 ആകുമ്പോൾ വർഷത്തിൽ 3 കോടി തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാനുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് എല്ലാ വിസക്കാർക്കും ഉംറ നിർവ്വഹിക്കാൻ അനുമതി നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa