Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് അവധിക്ക് പോയി തിരികെ വരാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമാകുന്നത് എന്ന് മുതൽ? വിശദീകരണവുമായി ജവാസാത്ത്

സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ അവധിക്ക് പോയി വിസാ കാലാവധിക്കുള്ളിൽ തിരികെ വരാത്തവർക്ക് സൗദിയിലേക്കുള്ള പ്രവേശന വിലക്ക് ബാധകമാകുന്നത് സംബന്ധിച്ച് സൗദി ജവാസാത്ത് വിശദീകരണം നൽകി.

പ്രവേശന വിലക്ക് ബാധകമാകുന്ന 3 വർഷം കണക്കാക്കുന്നത് ഹിജ് രി ഡേറ്റ് അടിസ്ഥാനമാക്കിയായിരിക്കും.

അതോടൊപ്പം വിസാ കാലാവധി അവസാനിക്കുന്നത് മുതലായിരിക്കും 3 വർഷ പ്രവേശന വിലക്ക് ബാധകമാകുകയെന്നും ജവാസാത്ത് വ്യക്തമാക്കി.

അതേ സമയം നിലവിൽ ജോലി ചെയ്തിരുന്ന അതേ സ്പോൺസറുടെ അടുത്തേക്ക് തന്നെയാണ് പുതിയ വിസയിൽ മടങ്ങുന്നതെങ്കിലും ആശ്രിത്ര വിസയിലുള്ളവരായിരുന്നെങ്കിലും 3 വർഷ പ്രവേശന വിലക്ക് ബാധകമാകില്ല.

കൊറോണ സമയം അവധിക്ക് വന്ന് നിരവധി പ്രവാസികൾ മടങ്ങാനാകാതെ നാട്ടിൽ കുടുങ്ങിയിട്ടുണ്ട്.

നാട്ടിലെത്തി റി എൻട്രി വിസാ കാലാവധി അവസാനിച്ചത് മുതൽ മൂന്ന് വർഷം പൂർത്തിയാക്കിയാൽ (ഹിജ്രി ഡേറ്റ് പ്രകാരം) ഇവർക്കും മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് പുതിയ വിസയിൽ പോകാൻ സാധിക്കും എന്നാണ് ജവാസാത്ത് വിശദീകരണത്തിൽ നിന്ന് വ്യക്തമാകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്