ഇന്ന് മുതൽ സൗദിയിലേക്ക് ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പുനരാരംഭിക്കും
റിയാദ്: ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളെ രാജ്യത്തെ വിവിധ തൊഴിലുകളിൽ റിക്രൂട്ട് ചെയ്യുന്നത് പുനരാരംഭിക്കുന്നതിനുള്ള ഏക-ചാനൽ പ്രോജക്ട് കരാറിൽ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്ന് (വ്യാഴം) ഒപ്പുവച്ചു.
കരാർ പ്രകാരം ഇന്ന് മുതൽ തന്നെ റിക്രൂട്ട്‌മെന്റ് കമ്പനികൾ വഴി റിക്രൂട്ട്‌മെന്റ് ലഭ്യമാകുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
എങ്കിലും സാങ്കേതിക പ്രക്രിയകൾ പൂർത്തിയാക്കാനുള്ളതിനാൽ ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളുടെ വരവ് ഏകദേശം ഒരു മാസത്തിന് ശേഷമായിരിക്കുമെന്ന് ഇന്തോനേഷ്യയിലെ സൗദി അംബാസഡർ ഉസാം ആബിദ് സഖ്ഫി അറിയിച്ചു.
വീട്ടുജോലിക്കാരൻ, വീട്ടുജോലിക്കാരി, ഹൗസ് ഡ്രൈവർ, തോട്ടക്കാരൻ,ഹോം ഗാർഡ് എന്നീ മേഖലകളിലായിരിക്കും റിക്രൂട്ട്മെന്റ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa