ജിദ്ദയിൽ ബെൽറ്റ് ബോംബ് സ്ഫോടനം
ജിദ്ദയിൽ സുരക്ഷാ വിഭാഗത്തിന്റെ വാണ്ടഡ് ലിസ്റ്റിൽ പെട്ട വ്യക്തി ബെൽറ്റ് ബോംബ് സ്ഫോടനത്തിൽ സ്വയം പൊട്ടിത്തെറിച്ചു.
ഒരു വിദേശിക്കും മൂന്ന് സുരക്ഷാ ഭടന്മാർക്കും സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.
അബ്ദുല്ല ബിൻ സായിദ് ഷഹ്രി എന്ന ഭീകരനാണ് പൊട്ടിത്തെറിച്ചത് എന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.
ഭികരന്റെ സാന്നിദ്ധ്യം ഹയ്യുസ്സാമിറിൽ കഴിഞ്ഞ ബുധനാഴ്ച സുരക്ഷാ വിഭാഗം മനസ്സിലാക്കിയിരുന്നു. പ്രതിയെ പിടിക്കാൻ സമിപിക്കുന്നതിനിടെയായിരുന്നു സ്വയം ബെൽറ്റ് ബോംബ് പൊട്ടിച്ച് മരിച്ചത്.
പരിക്കേറ്റ പാക് പൗരനെയും സുരക്ഷാ ഭടന്മാരെയും അത്യാവശ്യ ചികിത്സകൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷയെയും ബാധിക്കുന്ന എന്തിനെയും നിശ്ചയദാർഢ്യത്തോടെയും ദൃഢതയോടെയും നേരിടുമെന്ന് സുരക്ഷാ വിഭാഗം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa