Saturday, September 21, 2024
Saudi ArabiaTop Stories

ജിദ്ദ തുറമുഖം വഴി 11 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു

ജിദ്ദ പോർട്ട് വഴി സൗദിയിലേക്ക് 11 ലക്ഷത്തിലധികം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തു.

കളിപ്പാട്ടം, വസ്ത്രം, മറ്റു വസ്തുക്കൾ എന്നിവയടങ്ങിയ ഷിപ്മെന്റിനുള്ളിലായിരുന്നു മയക്ക് മരുന്ന് ഗുളികകൾ ഒളീപ്പിച്ചിരുന്നത്.

ചരക്ക് സ്വീകരിക്കാനെത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സകാത്ത്, കസ്റ്റംസ്, ടാക്സ് അതോറിറ്റി അറിയിച്ചു.

രാജ്യത്തിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലൂടെയും ഇറക്കുമതി, കയറ്റുമതി എന്നിവയിൽ കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും  സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ  കള്ളക്കടത്തുകാരെ നേരിടുമെന്നും അതോറിറ്റി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്