അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പെർമിറ്റില്ലാതെ രക്ഷിതാക്കൾക്കൊപ്പം ഹറമിൽ പ്രവേശിക്കാം
മക്ക: ഉംറ തീർത്ഥാടകർക്ക് 5 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രത്യേക പെർമിറ്റ് ആവശ്യമില്ലാതെ ഹറമിലേക്ക് കൂടെ കൂട്ടാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
അതേ സമയം 5 വയസ്സിന് മുകളിലുള്ള കുട്ടികളെ ഹറമിലേക്ക് കൊണ്ട് പോകാൻ ഇ അതമർനാ ആപ്പ് വഴി പെർമിറ്റ് എടുക്കണമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
ഉംറ സീസൺ ആരംഭിച്ചതോടെ രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും തീർഥാടകർ പുണ്യ ഭൂമിയിലെത്തിക്കൊണ്ടിരിക്കുകയാണ്.
ഏത് തരം വിസകൾ കയ്യിലുള്ളവർക്കും ഉംറ നിർവ്വഹിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa