Sunday, September 22, 2024
Saudi ArabiaTop Stories

ഈത്തപ്പഴ കാർട്ടണുകൾക്കുള്ളിലാക്കി ഡോളർ കടത്താൻ ശ്രമം; ജിദ്ദയിൽ വിദേശി പിടിയിൽ

ജിദ്ദ: ജിദ്ദ എയർപോർട്ട് വഴി 3 ലക്ഷത്തോളം ഡോളറും 5000 റിയാലും സൗദിക്ക് പുറത്തേക്ക് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ പൗരൻ പിടിയിൽ.

ഇയാളുടെ ബാഗിലുണ്ടായിരുന്ന ഈത്തപ്പഴ കാർട്ടണുകൾക്കുള്ളിലായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു പണം കണ്ടെത്തിയത്.

നിരവധി നിയമ ലംഘനങ്ങൾ നടത്തിയതിന്റെ ഭാഗമായുള്ള തുകയായിരുന്നു പിടിച്ചെടുത്തത്.

രാജ്യത്തിനു പുറത്തേക്ക് അനധികൃത മാർഗത്തിലൂടെ പണം കടത്താൻ ശ്രമിച്ചതിനാൽ കള്ളപ്പണം വെളുപ്പിക്കൽ വകുപ്പിൽ ആണ് കേസ് ഫയൽ ചെയ്തത്.

പണം പിടിച്ചെടുത്തതിനു പുറമെ രണ്ട് വർഷം ജയിലും നാട് കടത്തലും ആണ് പ്രതിക്കുള്ള ശിക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്