Tuesday, September 24, 2024
Saudi ArabiaTop Stories

അവസാന ശ്വാസം വലിക്കുമായിരുന്ന നിലയിൽ റിയാദിൽ മല നിരകളിൽ കാണാതായ വിദേശിയെ കണ്ടെത്തി; വീഡിയോ

റിയാദിലെ അൽ ഖാസിറ മലയിടുക്കിൽ കാണാതായ സുഡാനിയെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.

തന്റെ സുഹൃത്തിന്റെ കൂടെയായിരുന്നു ഇയാൾ മലയിടുക്കിലെത്തിയത്. എന്നാൽ പിന്നീട് സുഹൃത്ത് താമസ സ്ഥലത്തേക്ക് മടങ്ങിയപ്പോൾ വഴി തെറ്റിയ ഇയാൾക്ക് സുഹൃത്തിന്റെ സമീപത്തേക്ക് മടങ്ങാൻ സാധിച്ചില്ല.

തുടർന്ന് ഇയാളെ കണ്ടെത്താൻ റെസ്ക്യു ടീം നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ ഇയാളെ ദാഹിച്ച് വലഞ്ഞ് ആവശനായി അവസാന ശ്വാസം വലിക്കുമായിരുന്ന നിലയിൽ ഒരു മരച്ചുവട്ടിൽ കണ്ടെത്തുകയായിരുന്നു.

തത്സമയം റെസ്ക്യൂ ടീം ഇയാളുടെ മുഖത്തും ശരീരത്തിലുമെല്ലാം വെളളം ഒഴിക്കുകയും വെളളം കുടിപ്പിക്കുകയും ശ്വസനപ്രക്രിയ ശരിയായ രീതിയിലാകാൻ സഹായിക്കുകയും ചെയ്തത് അദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് മടങ്ങാൻ സഹായിച്ചു.

24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് വസം വളണ്ടിയർ റെസ്ക്യു ടീം സുഡാനിയെ കണ്ടെത്തിയത്.

റെസ്ക്യൂ ടീം സുഡാനിയെ കണ്ടെത്തുന്നതും രക്ഷപ്പെടുത്തുന്നതും ജീവൻ രക്ഷിക്കാനായതിൽ അല്ലാഹുവിനെ സ്തുതിക്കുന്നതുമായ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്