Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

കൈപ്പള്ളി മുഹമ്മദിന്റെ മകൻ മുജീബ് റഹ്മാൻ (52) ആണ് മരിച്ചത്. ശറഫിയയിൽ ആയിരുന്നു താമസം.

പച്ചക്കറി വിതരണക്കാരനായിരുന്ന മുജീബ് ഇന്ന് രാവിലെ പച്ചക്കറിയെടുക്കാൻ പോകുന്നതിനായി വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

വാഹനം എടുക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനാൽ അടുത്തുള്ള മതിലിൽ വാഹനം ഇടിച്ചിരുന്നു.

മുജീബിന്റെ ഭാര്യയും മകനും വിസിറ്റിംഗ് വിസയിൽ ജിദ്ദയിലുണ്ട്. മരണാനന്തര നടപടിക്രമങ്ങൾ കെ എം സി സി വെൽഫെയർ വിങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്