Saturday, September 21, 2024
Saudi ArabiaTop Stories

മുഴുവൻ രാജ്യക്കാർക്കും ഉംറ വിസാ കാലാവധി 3 മാസമാക്കി വർദ്ധിപ്പിച്ചതായി മന്ത്രി

എല്ലാ രജ്യക്കാർക്കും ഉംറ വിസാ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി ഉയർത്തിയതായി സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ: തൗഫിഖ് അൽ റബീഅ.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി താഷ്ക്കന്റിൽ എത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

വിസകൾ പെട്ടെന്ന് ഇഷ്യു ചെയ്യാൻ സാധിക്കുന്ന നുസുക് പ്ലാറ്റ്ഫോമിനെക്കുറിച്ചും മന്ത്രി ഉസ്ബെക് അധികൃതരുമായി ചർച്ച ചെയ്തു.

ഇ അതമർനാ, മഖാം എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിരുന്ന കാര്യങ്ങളെല്ലാം ഇനി നുസുക് പ്ലാറ്റ്ഫോമിലേക്ക് മാറുന്ന കാര്യം സൗദി ഹജ്ജ് ഉംറ മന്ത്രാലയം നേരെ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്