കുവൈത്തിൽ വർക്ക് പെർമിറ്റ് ഫീസ് കൂട്ടാൻ നീക്കം
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ അധികൃതർ ആലോചിക്കുന്നു. പ്രാദേശിക പത്രമാണു ഇത് സംബന്ധിച്ച് വാർത്ത പുറത്ത് വിട്ടത്.
പുതുതായി വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനു നിലവിൽ 60 ദിനാറുള്ളത് 70 ദിനാറും പിന്നീട് ഒരു വർഷത്തേക്ക് പുതുക്കുന്നതിന് 10 ദിനാർ എന്നത് 20 ദിനാറുമായി ഫീസ് വർധിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
തൊഴിലിടം മാറുന്നതിന്റെ ഭാഗമായി വർക്ക് പെർമിറ്റ് മാറ്റുന്നതിന് ആദ്യ തവണ 100 ദീനാർ ഫീസ് ഈടാക്കാനാണു നീക്കം. തുടർന്നുള്ള ഓരോ മാറ്റത്തിനും 100 ദിനാർ വീതം വർദ്ധിപ്പിച്ച ഫീസായിരിക്കും ഈടാക്കുക. വിദേശികൾ സമർപ്പിക്കുന്ന വർക്ക് പെർമിറ്റ് അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിന് പ്രത്യേക ഫീസ് ഏർപ്പെടുത്താനും സാധ്യതയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
