മസ്ജിദുൽ ഹറാമിലെ 100 ആം നമ്പർ വാതിൽ ഇനി മുതൽ ബാബ് മലിക് അബ്ദുല്ല എന്ന പേരിൽ അറിയപ്പെടും
മക്ക: വിശുദ്ധ മസ്ജിദുൽ ഹറാമിലെ നൂറാമത്തെ വാതിൽ ഇനി മുതൽ മുൻ സൗദി ഭാരണാധികാരി അബ്ദുല്ല രാജാവിന്റെ പേരിൽ അറിയപ്പെടും.
ഇതിനുള്ള ഉന്നത തല നിർദ്ദേശം ലഭിച്ചതായി ഇരു ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് അറിയിച്ചു.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ ഭൌതികവും ധാർമ്മികവുമായ വാസ്തുവിദ്യയിൽ രാജ്യത്തെ ഭരണാധികാരികൾ വളരെ ശ്രദ്ധാലുക്കളായിരുന്നുവെന്ന് ശൈഖ് സുദൈസ് സൂചിപ്പിച്ചു.
തീർഥാടകർക്കും സന്ദർശകർക്കും സേവനം ചെയ്യുന്നതിൽ വലിയ പരിശ്രമങ്ങൾ നടത്തുന്ന സൽമാൻ രാജാവിനും കിരീടാവകാശിക്കും അല്ലാഹു പ്രതിഫലം നൽകട്ടെയെന്നും ശൈഖ് സുദൈസ് പ്രാർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa