കുവൈത്തിൽ ബാല വേലയെടുപ്പിച്ചാൽ കമ്പനി പൂട്ടിക്കും
കുവൈത്ത് സിറ്റി: 15 വയസിൽ താഴെയുള്ളവരെ കൊണ്ട് തൊഴിലെടുപ്പിച്ചാൽ കമ്പനി പൂട്ടിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ സാധാരണ നിലക്കുള്ള വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള പ്രായ പരിധി ഇരുപത്തൊന്ന് വയസ്സാണു. എങ്കിലും 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നിയമാനുസൃതമായി നിയന്ത്രണങ്ങളോടെ ജോലി നൽകാൻ കഴിയും. ഇതിന് മുൻകൂട്ടി പെർമിഷൻ വാങ്ങുകയും ഇവർ ജോലി ചെയ്യാനുള്ള ശാരീരികക്ഷമതയുള്ളവരാണെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള വൈദ്യ പരിശോധന പൂർത്തിയാക്കുകയും വേണം.
നിയമവിരുദ്ധമായി ബാലവേല ചെയ്യിപ്പിച്ചാൽ കമ്പനിക്കെതിരെയും രക്ഷിതാക്കൾക്കെതിരെയും നടപടികളെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa