സൗദിയിലെ മുഴുവൻ സ്കൂളുകളിലും ഞായറാഴ്ച മുതൽ ശൈത്യകാല പ്രവൃത്തി സമയം ബാധകമാകും
റിയാദ്: ഞായറാഴ്ച (30-10-22) മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ, സർക്കാർ, ഇന്റർനാഷണൽ സ്കൂളുകളിലും ശൈത്യകാല പ്രവൃത്തി സമയം ബാധകമാക്കാൻ തുടങ്ങും.
റിയാദിൽ അസംബ്ലി രാവിലെ 06:45 ന് ആരംഭിക്കുമെന്ന് റിയാദിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജ്യുക്കേഷൻ അറിയിച്ചു, അതിനാൽ ഫസ്റ്റ് പിരീഡ് ആരംഭിക്കുന്നത് രാവിലെ 07.00 ന് ആയിരിക്കും.
അൽ ജൗഫിൽ രാവിലെ 7.45 നു അസംബ്ലി, 8 മണിക്ക് ക്ലാസ് ആരംഭം. അസീറിൽ 7.15 നു അസംബ്ലീ, 7.30 നു ക്ലാാസ് ആരംഭം.
അൽ ഖർജിൽ 7 മണിക്ക് അസംബ്ലി, 7.15 നു ക്ലാസ് ആരംഭം. തബൂക്കിൽ 8 മണിക്ക് ക്ലാസ് ആരംഭിക്കും.അൽ നമാസിൽ 7.30 നു ക്ലാസ് ആരംഭം എന്നിങ്ങനെയാണു നിലവിൽ പ്രഖ്യാപിച്ച ചില സമയ മാറ്റങ്ങൾ.
ശീതകാല ഷിഫ്റ്റ് 4 മാസവും 25 ദിവസവും നീണ്ടുനിൽക്കും, 2023 മാർച്ച് 22-ന് അവസാനിക്കും,
2023 ഏപ്രിൽ ഇരുപത്തി ആറാം തീയതി വേനൽക്കാല പഠന പ്രവർത്തനങ്ങൾ ആരംഭിക്കും.
2023 ജൂൺ ഇരുപത്തിരണ്ടാം തീയതിയോടെ ഈ അക്കാദമിക് വർഷത്തെ പഠന പ്രവർത്തനങ്ങൾ അവസാനിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa