ഗൾഫ് പ്രവാസികൾക്ക് സന്തോഷ വാർത്ത; ഹയ്യ കാർഡും ടിക്കറ്റും ഇല്ലാതെ ഖത്തറിൽ പ്രവേശിക്കാം
ഫുട്ബോൾ പ്രേമികളായ ജിസിസി പൗരന്മാർക്കും പ്രവാസികൾക്കും സന്തോഷമേകുന്ന പ്രഖ്യാപനവുമായി ഖത്തർ.
ചൊവ്വാഴ്ച മുതൽ മാച്ച് ടിക്കറ്റും ഹയ്യ കാർഡും ഇല്ലാതെ ജിസിസി പൗരന്മാർക്കും ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും ഖത്തറിൽ പ്രവേശിക്കാമെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
സ്റ്റേഡിയങ്ങളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ പോലും ലോകക്കപ്പിന്റെ മഹാഘോഷത്തിൽ പങ്ക് ചേരാൻ ഇനി ഖത്തറിലേക്ക് ജിസിസി രാജ്യങ്ങളിൽ നിന്ന് ആളുകൾ ഒഴുകിയേക്കും.
അതേ സമയം കര മാർഗം സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് ഡിസംബർ എട്ട് മുതലായിരിക്കും പ്രവേശനാനുമതി. എന്നാൽ ഇത്തരത്തിൽ വരുന്നവർ 12 മണിക്കൂർ മുമ്പ് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴി അനുമതി നേടിയിരിക്കണം.
പ്രീക്വാർട്ടർമത്സരങ്ങൾ ഇന്ന് അവസാനിക്കുന്നതോടെയാണ് കൂടുതൽ ഇളവുകൾ ഖത്തർ പ്രഖ്യാപിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa