Sunday, September 22, 2024
QatarSportsTop Stories

ഇന്ന് ജയിക്കുന്ന ടീം ആരായിരിക്കുമെന്ന് പ്രവചിച്ച് കാഷിഫ് റോബോട്ട്

ലോകക്കപ്പ് മാമാങ്കത്തിൽ മത്സരത്തോടൊപ്പം തന്നെ എന്നും ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞതാണ് പ്രവചനങ്ങൾ.

അൽ ജസീറയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് ആയ കാഷിഫ് ആദ്യത്തെ സെമിയിൽ അർജന്റീനയാണോ ക്രോയേഷ്യയാണോ ജയിക്കുക എന്നത് സംബന്ധിച്ച് നടത്തുന്ന പ്രവചനം ഇതിൽ ശ്രദ്ധേയമാണ്.

നേരത്തെ നെതർലാൻഡ്സ് അർജന്റീന മത്സരത്തിൽ അർജന്റീനയുടെ വിജയം കാഷിഫ് പ്രവചിച്ചത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

ഇന്നത്തെ അർജന്റീന ക്രൊയേഷ്യ മത്സരത്തെക്കുറിച്ചുള്ള കാഷിഫ് പ്രവചനം ഇങ്ങനെയാണ്:

“മെസ്സി അർജന്റീനയെ മുന്നോട്ട് നയിക്കും. ഒരിക്കൽ കൂടി ഫൈനലിൽ എത്താനുള്ള ലൂക്കാ മോഡ്രിച്ചിന്റെ മോഹം തകർക്കപ്പെടും. 61% ജയ സാധ്യത അർജന്റീനക്കൊപ്പം ആണ്” എന്നാണ് കാഷിഫ് വിലയിരുത്തുന്നത്.

60 മത്സര റിസൾട്ട് പ്രവചിച്ച കാഷിഫിന്റെ 67% പ്രവചനങ്ങളും ഇത് വരെ ശരിയായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഏതായാലും ബാക്കി മൈതാനത്ത് വെച്ച് കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്