Sunday, September 22, 2024
KeralaSaudi ArabiaTop Stories

റി എൻട്രിയിൽ നാട്ടിലെത്തിയ പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു

സൗദിയിൽ നിന്ന് അവധിയിലെത്തിയ കോഴിക്കോട് സ്വദേശി തലയിൽ തേങ്ങ വീണ് മരിച്ചു.

അത്തോളി പുനത്തിൽ പുറായിൽ മുനീർ (49) ആണ് ബൈക്കിൽ സഞ്ചരിക്കവേ തലയിൽ തേങ്ങ വീണ് പരിക്കേറ്റതിനെത്തുടർന്ന് മരിച്ചത്.

അസുഖ ബാധിതനായ തന്റെ പിതാവിനെ പരിചരിക്കാൻ പോകുന്നതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു അപകടം സംഭവിച്ചത്.

മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

ഹായിലിൽ ജോലി ചെയ്യുന്ന മുനീർ ലീവ് കഴിഞ്ഞ് തിരികെ പോകാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്.

മയ്യിത്ത് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്