Saturday, September 21, 2024
Saudi ArabiaTop Stories

മക്ക പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് സ്കൂളുകൾക്ക് അവധി

മഴ ശക്തമാകുമെന്ന  മുന്നറിയിപ്പിനെത്തുടർന്ന് മക്ക പ്രവിശ്യയിലെ വ്യത്യസ്ത ഏരിയകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

മക്ക, ജിദ്ദ, അലൈത്, ത്വാഇഫ്, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെല്ലാം വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മക്ക, ജിദ്ദ, റാബിഗ് എന്നിവിടങ്ങളിലെല്ലാം മിതമായതും ശക്തമായതുമായ മഴ അനുഭവപ്പെടും എന്നാണ് നിരീക്ഷണം.

മഴയുള്ള സാഹചര്യം അവസാനിക്കുന്നത് വരെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരിക്കേ ആവശ്യത്തിനല്ലാതെ വീടുകൾ വിട്ടുപോകരുതെന്ന് മക്ക മേഖലയിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

വെള്ളക്കെട്ടുകളെ സമീപിക്കരുതെന്നും ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്