Saturday, September 21, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം തിരൂർ പറവണ്ണ സ്വദേശി കമ്മക്കനകത്ത് മുസ്തഫ (45)യാണ് മരിച്ചത്.

ട്രെയിലർ ഡ്രൈവറായിരുന്ന മുസ്തഫ റിയാദിൽ നിന്ന് ലോഡുമായി വരുന്ന വഴി വാദി ബിൻഅസ്ഫൽ ബിഷ പാലത്തിന് സമീപം എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃദദേഹം ഖമീസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്കായി കമ്പനി പ്രതിനിധികൾ രംഗത്തുണ്ട്.

ഒൻപത് വർഷമായി ഹെർഫിയിൽ ജോലി ചെയ്തിരുന്ന മുസ്തഫ വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. ഭാര്യ മുബീന. മക്കൾ: ഫഹ്മിദ, നദ, മുഹമ്മദ് ഫംനാദ്. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, സമീറ, സാബിറ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q