സൗദിയിൽ റൊണാൾഡോയും കുടുംബവും താമസിക്കാൻ പോകുന്നത് ഇവിടെ; വിശദ വിവരങ്ങൾ അറിയാം
സൗദിയിലെ അൽ-നാസർ ക്ലബുമായി കരാർ ഉറപ്പിച്ച ശേഷം, സൗദിയിൽ എവിടെയായിരിക്കും റൊണാൾഡോ താമസിക്കുക എന്ന വിവരം പുറത്ത് വിട്ട് ബ്രിട്ടീഷ് ഡെയിലി മെയിൽ.
അത്യാഢംബര വീടുകൾ ഉൾകൊള്ളുന്ന റിയാദിലെ അൽ നഖീൽ അല്ലെങ്കിൽ അൽ മുഹമ്മദിയ എന്നിവയിൽ ഏതെങ്കിലും ഒരു പ്രദേശത്തായിരിക്കും റൊണാൾഡോ താമസിക്കുക.
അത്യാധുനിക രീതിയിൽ നിർമിച്ച കൊട്ടാരസദൃശ്യമായ വീടുകൾ ഉയർന്നു നിൽക്കുന്ന ഈ രണ്ടു പ്രദേശങ്ങളും അൽനാസർ സ്റ്റേഡിയത്തിന്റെ സമീപത്താണ്.
റൊണാൾഡോ താമസിക്കാൻ പോകുന്ന എട്ട് ബെഡ്‌റൂമുകളുള്ള ആഢംബര വീടിന് 55 മില്യൺ സൗദി റിയാൽ (ഏകദേശം 121 കോടി ഇന്ത്യൻ രൂപ) വില വരും.
ഒളിമ്പിക് വലിപ്പത്തിലുള്ള നീന്തൽ കുളവും, വെള്ളച്ചാട്ടമുള്ള റിസപ്‌ഷനും, താഴെ അധികമായി മൂന്ന് വില്ലകളും, വീട്ടു ജോലിക്കാർക്കും ഡ്രൈവർമാർക്കുമുള്ള താമസസ്ഥലവും എല്ലാം കൂടി ഉൾക്കൊള്ളുന്നതാണ് ഈ ആഡംബര ഭവനം.
താമസക്കാർക്ക് പ്രദേശം വിട്ട് പുറത്തു പോവേണ്ട ആവശ്യമില്ലാത്ത വിധം, ഷോപ്പുകൾ, ക്ലിനിക്കുകൾ, ജിം, റസ്റ്റോറന്റുകൾ, നഴ്‌സറികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ രണ്ടു പ്രദേശങ്ങളിലും ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
