Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത

ഈ വരുന്ന ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ സൗദിയിലെ വിവിധ പ്രവിശ്യകളിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അൽബാഹ, മക്ക, റിയാദ്, ശർഖിയ, അസീർ എന്നീ പ്രവിശ്യകളിൽ ശനിയാഴ്ച മഴയുണ്ടാകും.

ഞായർ മുതൽ തബൂക്ക്, ഹായിൽ, മക്ക, മദീന, നോർത്തേൺ ബോഡർ, അൽ ജൗഫ്, ഖസീം, ഷർഖിയ, റിയാദ് എന്നിവിടങ്ങളിൽ മഴയുണ്ടാകും.

തബൂക്കിലെ ഉയർന്ന പ്രദേശങ്ങളിൽ ഐസ് വീഴ്ചയും ഉണ്ടായേക്കും എന്നും നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു.

അതേ സമയം സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

മക്കയിൽ വിശ്വാസികൾ മഴ കൊണ്ട് തന്നെ ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ചു. വീഡിയോ കാണാം.


ഖ്സീമിലെ അൽ റമ താഴ് വര നിറഞ്ഞ് ഒരു വൻ പുഴ തന്നെ സൃഷ്ടിക്കപ്പെട്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായി മാറി. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്