അൽ നസ്റിന് രണ്ട് ഗോൾ ജയം
റിയാദ്: സൗദി പ്രോലീഗിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ താഇയെ തോൽപ്പിച്ച് അൽ നസ്ർ ജേതാക്കളായി.
42 ആം മിനുട്ടിലും 47 ആം മിനുട്ടിലും ടലിസ്ക നേടിയ ഗോളുകളാണ് അൽ നസ്റിനെ വിജയികളാക്കിയത്.
സൂപർ താരം റൊണാൾഡോ ഇന്ന് അൽ നസ് റിനു വേണ്ടി കളിച്ചിരുന്നില്ല. ടലിസ്കയുടെ ഗോൾ അൽ നസ്ർ ആഘോഷമാക്കിയപ്പോൾ രോണാൾഡോയും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് പ്രോത്സാഹനം നൽകുന്നത് കാണാമായിരുന്നു. കനത്ത മഴയത്തായിരുന്നു മത്സരം നടന്നത്.
ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ റോണൾഡോക്ക് നേരത്ത ഏർപ്പെടുത്തിയ രണ്ട് കളികൾക്കുള്ള വിലക്ക് നിലവിലുള്ളതിനാൽ ആണ് ഇന്ന് അദ്ദേഹം കളിക്കാതിരുന്നത്.
ജനുവരി 14 നു അൽ ഷബാബിനെതിരെയുള്ള മത്സരത്തിലും റൊണാൾഡോ പുറത്തിരിക്കേണ്ടി വരും. ജനുവരി 22 നു ഇതിഫാഖിനെതിരെയായിരിക്കും റോണാൾഡോയുടെ അരങ്ങേറ്റം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q