Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

ഖമീസ് മുഷൈത്ത്: മലപ്പുറം നിലമ്പൂർ സ്വദേശി ഖമീസ് മുഷൈതിൽ ഹൃദായാഘാതത്തെത്തുടർന്ന് മരിച്ചു.

ചുങ്കത്തറ പുലിമുണ്ട സ്വദേശി കക്കാട്ടുമ്മൽ ഹംസയുടെ മകൻ സൈനുൽ ആബിദ് (50)  ആണ്  ഖമീസ് മുശൈത്ത് ജനറൽ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.

16 വർഷമായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുന്ന സൈനുൽ ആബിദ് ഒൻപത് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് സൗദിയിൽ തന്നെ മറവ് ചെയ്യും. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്