Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിലെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി

മഴയും വെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സൗദിയിലെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളിലെ ഓഫ് ലൈൻ ക്ലാസുകൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കി.

മക്ക, ജുമൂം, കാമിൽ, ബഹ്റ, അലൈത്, ത്വാഇഫ്, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് അവധിയായിരിക്കും.

അതോടൊപ്പം നോർത്തേൺ ബോഡർ, ഹായിൽ എന്നിവിടങ്ങളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം ഓഫ് ലൈൻ ക്ലാസുകൾ റദ്ദാക്കിയ സ്കൂളുകളിൽ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വഴി ക്ലാസുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്