സൗദിയിൽ ഏറ്റവും കൂടുതൽ ശൈത്യം അനുഭവപ്പെടുന്നത് തുറൈഫിൽ
സൗദി അറേബ്യയിലെ ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസം തുറൈഫിൽ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. പൂജ്യം ഡിഗ്രി സെൽഷ്യസാണ് തുറൈഫിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ജസാൻ രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി. 30 ഡിഗ്രി സെൽഷ്യസാണ് ജസാനിൽ രേഖപ്പെടുത്തിയത്.
രാജ്യത്തെ നഗരങ്ങളിലെ ഏറ്റവും കുറഞ്ഞ താപനിലയെ സംബന്ധിച്ചിടത്തോളം, പൂജ്യം ഡിഗ്രി സെൽഷ്യസുള്ള തുറൈഫിനു തൊട്ടു പിന്നിൽ തബൂക്ക്, ഹായിൽ, ഖുറയ്യാത്ത് എന്നിവിടങ്ങളിൽ 2 ഡിഗ്രിയാണ് താപ നില അനുഭവപ്പെട്ടിരുന്നത്.
സകാക്ക, റഫ്ഹ എന്നിവിടങ്ങളിൽ 3 ഡിഗ്രിയും ഹഫർ അൽ-ബാതിനിൽ 4 ഡിഗ്രിയും ബുറൈദയിൽ 5 ഡിഗ്രിയും രേഖപ്പെടുത്തി.
അറാർ, ബുറൈദ, ഹായിൽ, അൽ-ബഹ, അൽ-ദവാദ്മി, തുറൈഫ്, തായിഫ്, അൽ-കുൻഫുദ, ഹഫ്ർ അൽ-ബാതിൻ, ബിഷയിലും റഫായിലും 95% മുതൽ 100% വരെ ഈർപ്പം രേഖപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa