Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു

ദമാം റിയാദ് റോഡിലുണ്ടായ വാഹനാപകടത്തിൽ പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശി മരിച്ചു.

എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) ആണ് കഴിഞ്ഞ ദിവസം അർദ്ധ രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

യൂസുഫ് ഓടിച്ചിരുന്ന ഡയന ഒരു ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. റിയാദിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ വെച്ചാണ് സംഭവം.

കമ്പനി ഡ്രൈവർ ആയിരുന്ന ഇദ്ദേഹം സാധനങ്ങൾ ദമാമിൽ ഇറക്കി റിയാദിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ബീരാൻ മറിയ ദംബതികളുടെ മകനാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

അറേബ്യൻ  മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്