കിംഗ് ഫഹദ് സ്റ്റേഡിയം നിറഞ്ഞ് കവിയും; സ്പാനിഷ് സൂപ്പർ കപ്പ് ഫൈനൽ ഇന്ന്
റിയാദ്: സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ഞായറാഴ്ച കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ റിയൽ മാഡ്രിഡ് ബാഴ്സലോണയെ നേരിടും.
ഇന്ന് സൗദി ടൈം രാത്രി 10 മണിക്കാണ് കലാശപ്പോരാട്ടം നടക്കുക. ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു.
സൗദിയിൽ ഇത് മൂന്നാം തവണയാണ് സ്പാനിഷ് സൂപർ കപ്പ് മത്സരം നടക്കുന്നത്.
സൗദിയിൽ നടന്ന രണ്ട് ടൂർണമെന്റുകളിലും റിയൽ മാഡ്രിഡ് ആയിരുന്നു ജേതാക്കൾ.
റിയൽ ബെറ്റിസിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ (4-2) തോൽപ്പിച്ചാണ് ബാഴ്സലോണ സ്പാനിഷ് സൂപർ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
വലെൻസിയയെ പെനാൽട്ടി ഷൂട്ടൗട്ടിൽ (4-3) തോൽപ്പിച്ചായിരുന്നു റിയൽ മാഡ്രിഡ് ഫൈനലിൽ പ്രവേശിച്ചത്.
ബെൻസിമയടങ്ങുന്ന സൂപർ താര നിര തന്നെ കളിക്കുന്നതിനാൽ ഫൈനൽ മത്സരം ആവേശകരമാകും എന്നാണ് പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
