Sunday, September 22, 2024
KeralaSaudi ArabiaTop Stories

റി എൻട്രിയിൽ നാട്ടിൽ പോയ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു

ജിദ്ദയിൽ നിന്ന് ലീവിന് നാട്ടിൽ പോയ പാണ്ടിക്കാട് സ്വദേശി ഷോക്കേറ്റ് മരിച്ചു.

ഒലിപ്പുഴ പെരുവക്കാട് സ്വദേശി പാലത്തിങ്ങൽ ഷാഫി (45) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

നാല് മാസം മുമ്പ് റി എൻട്രിയിൽ നാട്ടിൽ പോയ ഷാഫി അടുത്ത മാസം ജിദ്ദയിലേക്ക് മടങ്ങാനായി ടിക്കറ്റ് എടുത്ത് ഒരുങ്ങിയിരിക്കുന്നതിനിടെയായിരുന്നു മരണം.

മയ്യിത്ത് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എടയാറ്റൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ മറവ് ചെയ്യും. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്