Sunday, September 22, 2024
Saudi ArabiaSportsTop Stories

റിയാദിൽ നാളെ ഇന്റർ മിലാനും എസി മിലാനും തമ്മിൽ കൊമ്പ് കോർക്കും

റിയാദ്: ബുധനാഴ്ച റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇറ്റാലിയൻ സൂപ്പർ കപ്പിൽ എസി മിലാനെ ഇന്റർ മിലാൻ നേരിടും.

ബുധനാഴ്ച സൗദി സമയം രാത്രി 10.മണിക്കാണ് ഇറ്റാലിയൻ സൂപർ കപ്പ് മത്സരം നടക്കുക.

കഴിഞ്ഞ ദിവസം റിയാദിൽ നടന്ന സ്പാനിഷ് സൂപർ കപ്പ് ഫൈനൽ വീക്ഷിക്കാൻ എത്തിയ കാണികളാൽ കിംഗ് ഫഹദ് സ്റ്റേഡിയം തിങ്ങി നിറഞ്ഞിരുന്നു.

വ്യാഴാഴ്ച കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ തന്നെ പിഎസ്ജിയും അൽ നസ്ർ-അൽ ഹിലാൽ സ്റ്റാർ ഇലവനും തമ്മിൽ ഏറ്റു മുട്ടുന്നുണ്ട്.

ലോക ഫുട്ബോൾ ക്ലബ് മത്സരങ്ങൾക്ക് തുടർച്ചയായി വേദിയാകുന്നതിലൂടെ ഫുട്ബോൾ ഭൂപടത്തിൽ തന്നെ സൗദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്