ജിസാൻ പ്രവിശ്യയിൽ സൗദിവ്ക്കരണം കൂടുതൽ മേഖലകളിലേക്ക്
സൗദി ആഭ്യന്തര മന്ത്രാലയം പ്രവിശ്യാ ഭരണകൂടവുമായി സഹകരിച്ച് നടപ്പിലാക്കുന്ന “പ്രവിശ്യാ സൗദിവത്ക്കരണം” പ്രോഗ്രാമിന്റെ ഭാഗമായി, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ജാസാൻ മേഖലയിൽ നിരവധി പ്രവർത്തനങ്ങളുടെയും തൊഴിലുകളുടെയും സൗദിവൽക്കരണം പ്രഖ്യാപിച്ചു.
രാജ്യത്തെ സ്വദേശി യുവതീ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സൗദിവത്ക്കാരണ നിരക്ക് രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുകയെന്ന് മന്ത്രാലയം ഇന്ന് (ബുധൻ) സ്ഥിരീകരിച്ചു, ആദ്യത്തേത് 6 മാസത്തിന് ശേഷവും രണ്ടാമത്തേത് അത് ഇഷ്യു ചെയ്ത തീയതി മുതൽ 12 മാസത്തിന് ശേഷവും ആയിരിക്കും.
പരസ്യ ഏജൻസികളുടെ പ്രവർത്തനത്തിന് സേവനം നൽകുന്ന ഔട്ട്‌ലെറ്റുകൾ, ഫോട്ടോഗ്രാഫി സേവനം നൽകുന്ന ഔട്ട്‌ലെറ്റുകൾ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകളുടെ അറ്റകുറ്റപ്പണികളും പരിപാലനവും നൽകുന്ന ഔട്ട്‌ലെറ്റുകൾ എന്നിവ 70% സൗദിവത്ക്കരിക്കും.
ഇവക്ക് പുറമെ പാസഞ്ചർ ഫെറികളുമായി ബന്ധപ്പെട്ട താഴെ കൊടുത്ത പ്രൊഫഷനുകൾ 50% സൗദിവത്ക്കരിക്കും.
മറൈൻ സ്റ്റുവാർഡ്, ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ഫിനാൻഷ്യൽ ക്ലാർക്ക്, മറൈൻ എഞ്ചിനീയർ, ഷിപ്പ് സേഫ്റ്റി ടെക്‌നീഷ്യൻ, നാവികൻ, അക്കൗണ്ട് മാനേജർ, കപ്പൽ ട്രാഫിക് കൺട്രോളർ, പോർട്ട് കൺട്രോളർ, മറൈൻ നാവിഗേറ്റർ, മറൈൻ ഒബ്‌സർവർ, എന്നീ 13 പ്രൊഫഷനുകൾ 50% സൗദിവത്ക്കരിക്കും.
അതേ സമയം ക്ലീനിംഗ്, ലോഡിങ് അൺലോഡിംഗ് തൊഴിലാളികൾ സൗദിവത്ക്കരണ നിബന്ധനയിൽ നിന്ന് ഒഴിവാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa