റിയാദ് സീസൺ കപ്പിന്റെ ഒരു കോടി റിയാലിന്റെ ഏക ടിക്കറ്റ് നേടിയ വ്യക്തിയെ അറിയാം
റിയാദ്: വ്യാഴാഴ്ച റിയാദിൽ നടക്കുന്ന പിഎസ്ജിയും അൽ നസ്ർ-ഹിലാൽ സ്റ്റാർ ഇലവനും തമ്മിലുള്ള മത്സരത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്പെഷ്യൽ ടിക്കറ്റ് കരസ്ഥമാക്കിയ വ്യക്തിയെ തുർക്കി ആലു ശൈഖ് അഭിനന്ദിച്ചു.
അഖാർ 1 കമ്പനി, ഇബ്തികാർ ഐ ടി കമ്പനി എന്നിവയുടെ മേധാവിയായ ഗാമിദി ജിദ്ദയിലെ റിയൽ എസ്റ്റേറ്റ് കമ്യൂണിറ്റിയുടെ തലവൻ കൂടിയാണ്
സൗദി വ്യവസായി മുഷ് രിഫ് അൽ ഗാംദിയാണ് ഒരു കോടി റിയാലിന്റെ, ഭാവനക്കതീതമായ ടിക്കറ്റ്, ലേലത്തിൽ കരസ്ഥമാക്കിയത്.
ഈ ടിക്കറ്റ് ലഭിച്ച ഗാമിദിക്ക് റിയാദ് സീസൺ കപ്പിന്റെ കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കാനും ജേതാവിനെ ആദരിക്കാനും ഡ്രസ്സിംഗ് റൂമിൽ പ്രവേശിച്ച് രണ്ട് ടീമുകളിലെയും താരങ്ങൾക്കൊപ്പം അത്താഴത്തിൽ പങ്കെടുക്കാനും അനുമതി ലഭിക്കും എന്നത് പ്രത്യേകതയാണ്.
സ്പെഷ്യൽ ടിക്കറ്റിനു ലഭിച്ച ഒരു കോടി റിയാലും ജിവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഇഹ്സാൻ പ്ലാറ്റ്ഫോമിനു കൈമാറുമെന്നതും ശ്രദ്ധേയമാണ്..
ജനുവരി 19 വ്യാഴാഴ്ച രാത്രിയാണ് പിഎസ്ജിയും അൽ നസ്ർ-അൽ ഹിലാൽ സ്റ്റാർ ഇലവനും തമ്മിൽ ഏറ്റ് മുട്ടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q