മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
മലപ്പുറം കരുവാരക്കുണ്ട് തരിശ് സ്വദേശി ജിദ്ദയിൽ മരിച്ചു.
വാഴങ്കോടൻ ഹംസ (40) യാണ് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള വഴിയേ മരിച്ചത്.
വൃക്ക സംബന്ധമായ ചികിത്സയിലായിരുന്നു ഹംസ. വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ രേഖകൾ ശരിയാകാത്തതിനാൽ യാത്ര മുടങ്ങിയിരിക്കുകയായിരുന്നു.
ഭാര്യയും രണ്ട് മക്കളും അടങ്ങിയതാണ് കുടുംബം. കരുവാരക്കുണ്ട് ജിദ്ദ പാലിയേറ്റീവ് പ്രവർത്തകനായിരുന്നു. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa