സൗദി ഇന്ത്യൻ കമ്പനിയുമായി രാസ വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ടു
സൗദിയിൽ സ്പെഷ്യലൈസ്ഡ് രാസവസ്തുക്കളും കാർഷിക രാസവസ്തുക്കളും നിർമ്മിക്കുന്നതിനുള്ള നിക്ഷേപ കരാറിൽ സൗദി നിക്ഷേപ മന്ത്രാലയം ഇന്ത്യൻ കമ്പനിയുമായി ഒപ്പുവച്ചു.
ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറിലാണ് ഇന്ത്യൻ കംബനിയായ യു ബി എല്ലുമായി സൗദി ഒപ്പിട്ടത്.
ഗുണപരമായ നിക്ഷേപങ്ങളെയും സാമ്പത്തിക വൈവിധ്യവൽക്കരണത്തെയും പിന്തുണയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ കമ്പനിയുമായി കരാർ ഒപ്പിട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വിസ് നഗരമായ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം 2023-ൽ സൗദി പ്രതിനിധി സംഘം പങ്കെടുത്തപ്പോഴായിരുന്നു കരാർ ഒപ്പിട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa