Sunday, September 22, 2024
Saudi ArabiaTop Stories

ഈ വർഷം റമളാൻ വ്രതം ആരംഭിക്കുന്ന തീയതി എന്നായിരിക്കുമെന്ന് വ്യക്തമാക്കി വാനനിരീക്ഷകർ

ജിദ്ദ: ഈ വർഷത്തെ വിശുദ്ധ റമളാന്റെ ആരംഭം ഗ്രിഗോറിയൻ കലണ്ടർ പ്രകാരം എന്നായിരിക്കും എന്ന് സൂചന നൽകി വാന നിരീക്ഷകർ.

മാർച്ച് 21 ചൊവ്വാഴ്ച ശ അബാൻ 29 ആകുമെന്നതിനാൽ സൗദിയിലും മറ്റു അറബ് രാജ്യങ്ങളിലും അന്നേ ദിവസം റമളാൻ മാസപ്പിറവി ദർശിക്കാനായി നിരീക്ഷണം നടക്കും.

എന്നാൽ മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിനു മുമ്പ് തന്നെ ചന്ദ്രൻ അസ്തമിക്കുമെന്നതിനാൽ അന്ന് മാസപ്പിറവി കാണില്ല.

സ്വാഭാവികമായും മാർച്ച് 22 ബുധനാഴ്ച്ച സൗദിയിലും മറ്റും ശഅബാൻ 30 പൂർത്തിയാക്കും.

തുടർന്ന് മാർച്ച് 23 വ്യാഴാഴ്ചയായിരിക്കും സൗദിയിലും മറ്റു സമീപ അറബ് രാജ്യങ്ങളിലും റമളാൻ വ്രതാരംഭം എന്നാണ് വാനനിരീക്ഷകർ വെളിപ്പെടുത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്